മുഖ്യമന്ത്രിക്ക് ഒരു ലക്ഷം സന്ദേശങ്ങൾ അയക്കും; ഡി.വൈ.എഫ്.ഐയുടെ പുതിയ സമരരീതി

single-img
1 August 2014

SMS_on_Mobile_295മുഖ്യമന്ത്രിക്കെതിരെ നിരവധി സമര രീതികൾ പയറ്റി പരാജയപ്പെട്ട ഡി.വൈ.എഫ്.ഐ, പുതിയൊരു സമരരീതിയുമായി വരുന്നു. മുഖ്യമന്ത്രിക്ക് മൊബൈലിലൂടെയും ഇ മെയിലിലൂടെയും ഒരു ലക്ഷം സന്ദേശങ്ങൾ അയക്കാനാണ് ഡി.വൈ.എഫ്.ഐ പദ്ധതിയിടുന്നത്. കൊല്ലം ജില്ലക്കൊരു സർക്കാർ മെഡിക്കൽ കോളേജ് അനുവധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശങ്ങൾ അയക്കുന്നത്.

വഴിതടയൽ സമരവും അക്രമണ രാഷ്ട്രീയവും ഉപേക്ഷിച്ച് സമാധാനത്തിന്റെ നൂതന സമരമാർഗങ്ങളിലേക്ക് മറുകയാണ് ഡി.വൈ.എഫ്.ഐ.

കൊല്ലം ജില്ലയിൽ നിന്നു അത്യാസന്നനിലയിലുള്ള രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍കോളെജില്‍ എത്തി പെടേണ്ട താമസം അതുമല്ല അവിടെ എത്തിയാല്‍ തന്നെയുള്ള ബുദ്ധിമുട്ടുകൾ ഇതൊക്കെ കണക്കിലെടുത്ത് ജില്ലക്കോരു സർക്കാർ മെഡിക്കൽ കോളേജ് അനുവധിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം നിറവേറ്റാൻ വേണ്ടി മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കാനാണ് ഈ പുതിയ സമര രീതി. എല്ലാ വിഭാഗം ജനങ്ങളോടും സന്ദേശമയക്കാൻ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു കഴിഞ്ഞു.