കനത്ത മഴ; വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

single-img
1 August 2014

schoolസംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചു.കാസര്‍ഗോഡ്, വയനാട് ജില്ലകളിലും കണ്ണൂര്‍ ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 

 

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍, ഇരിട്ടി, തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത്, പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.