മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി

single-img
1 August 2014

download (13)മഴക്കെടുതി നേരിടാൻ മുൻകരുതലെന്ന നിലയ്ക്ക് ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് . ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സംസ്ഥാനത്ത് എത്തും. കോഴിക്കോട്,​ എറണാകുളം,​ ഇടുക്കി എന്നീ ജില്ലകളിലായിരിക്കും ഇവരെ വിന്യസിക്കുക. ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

 

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.