പാർലമെൻറ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാൻ ഹനുമാൻ കുരങ്ങുകളെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ രംഗത്തിറക്കുന്നു

single-img
1 August 2014

download (10)പാർലമെൻറ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാൻ ഹനുമാൻ കുരങ്ങുകളെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ രംഗത്തിറക്കുന്നു. എന്നാൽ ഇത് ഒറിജിനൽ ഹനുമാൻ കുരങ്ങുകൾ ആണ് എന്ന് കരുതരുത് . ഹനുമാൻ കുരങ്ങു വേഷധാരുകളായ നാൽപ്പത് യുവാക്കളെയാണ് പാർലമെന്രിൽ വിന്യസിക്കാൻ പോകുന്നത്.

 
കുരങ്ങുകളെ തുരത്താൻ ഈ കുരങ്ങു വേഷധാരികൾക്ക് കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. മുൻസിപ്പൽ കോർപ്പറേഷൻ നാൽപത് യുവാക്കളെ ഇതിനായി നിയമിച്ചിട്ടുണ്ടെന്നും ഇവർക്ക് പരിശീലനം നൽകി വരികയാണെന്നും കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായ്ഡു രാജ്യസഭയെ അറിയിച്ചു.കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനായി ‘ഷുവർ ഷോട്ട്’ റബ്ബർ ബുള്ളറ്റ് തോക്കുകളും കോർപ്പറേഷൻ വാങ്ങിയിട്ടുണ്ട്.