കുട്ടികളെ കൊല്ലുന്നവര്‍ക്ക് എന്റെ സഹായമില്ല: മെസി

single-img
1 August 2014

Lionel_Messiതാന്‍ ഇസ്രായേലിന് സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് അര്‍ജ്ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലെയണല്‍ മെസി രംഗത്ത്. കുട്ടികളെപോലും ദാക്ഷണ്യമില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേലിന് തന്റെ സഹായം ഒരിക്കലും ലഭിക്കില്ലെന്ന് സ്പാനീഷ് ചാനലായ ഹിസ്പന്‍ ടിവിയോട് മെസി പറഞ്ഞു. ഒരുലക്ഷം ഡോളര്‍ മെസി ഇസ്രായേലിന് സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത ഒരു ഫ്രഞ്ച് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എനിക്ക് പണം നല്‍കി സഹായിക്കണമെങ്കില്‍ അത് അര്‍ജന്റീനയിലെ ആശുപത്രികളും സ്‌കൂളുകളും പുനര്‍നിര്‍മ്മിക്കാന്‍ നല്‍കുമെന്നും ഇസ്രായേല്‍ ഒരിക്കലും തന്റെ സഹായം അര്‍ഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.