കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി

single-img
1 August 2014

download (16)കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് കെ.എസ്.ഇ.ബി പൂര്‍ണകമ്പനിയായത്.
അതേസമയം ഐ.എന്‍.ടി.യു.സിയും, സി.ഐ.ടി.യുവും കരാറില്‍ ഒപ്പിട്ടപ്പോള്‍ എ.ഐ.ടി.യു.സി ഒപ്പിടാന്‍ വിസമ്മതിച്ചു. സി.പി.ഐ അനുകൂല സംഘടനയായ എ.ഐ.ടി.യു.സി ഒപ്പിട്ടില്ലെങ്കിലും ഭൂരിപക്ഷം സംഘടനകളും ഒപ്പിട്ടതോടെയാണ് കമ്പനിവത്കരണം യാഥാര്‍ഥ്യമായത്.

 

1998 ലാണ് വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നതിന്റെ ആലോചനകള്‍ തുടങ്ങുന്നത്. പിന്നീട് പലഘട്ടത്തിലും വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് ഇതെന്ന് തൊഴിലാളി സംഘടനകള്‍ തന്നെ നിലപാടെടുത്തതോടെ കമ്പനിവത്കരണം നീണ്ടുപോകുകയായിരുന്നു.

 

പെന്‍ഷന്‍ ഫണ്ടിന് ഗ്യാരണ്ടി നല്‍കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതോടെയാണ് കരാര്‍ ഒപ്പിടല്‍ സുഗമമായത്. നിലവിലെ എല്ലാ വേതനവ്യവസ്ഥകളും അതേപടി തുടരുമെന്നാണ് കരാര്‍.