കനത്ത മഴ:കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

single-img
1 August 2014

images (2)കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.
കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കി. പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.