മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ജയലളിത നരേന്ദ്രമോദിക്ക് അയച്ചത് പ്രണയലേഖനം: ശ്രീലങ്കന്‍ സേനയുടെ വെബ്‌സൈറ്റിലെ ലേഖനം വിവാദമാകുന്നു

single-img
1 August 2014

Jayalalithaമത്സ്യത്തൊഴിലാളികളുടെ മോചനത്തിനു വേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പ്രണയലേഖനമെന്ന് ശ്രീലങ്കന്‍ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ മുഖപേജില്‍ തന്നെയുള്ള ഈ ലേഖനത്തില്‍, മോദിയെ മനസില്‍ ഓര്‍ത്തുകൊണ്ട് കത്തെഴുതുന്ന ജയലളിതയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാരിന്റെ ഒദ്യോഗികമായ വിശദീകരണമല്ല ഇതെന്ന് ലങ്കന്‍ പ്രതിരോധ വകുപ്പ് വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും സംഭവം ിതിനകം വിവാദമായിക്കഴിഞ്ഞു. ശ്രീലങ്ക സന്ദര്‍ശിച്ച ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഇന്തോ-ലങ്കന്‍ ബന്ധത്തെ ബാധിക്കില്ലെന്ന് അറിയിച്ചതായും ലേഖനത്തില്‍ പറയുന്നുണ്ട്.