ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഉപദേഷ്‌ടാവാകും

single-img
1 August 2014

download (18)ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഉപദേഷ്‌ടാവാകും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഐഎം വിജയന്റെ അനുഭവസമ്പത്ത്‌ പ്രയോജനപ്പെടുത്താനാണ്‌ അദ്ദേഹത്തെ ഉപദേഷ്‌ടാവാക്കിയത്‌.

 
നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിക്കാന്‍ എത്തിയ സച്ചിന്‍ ഐഎം വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത്‌ തനിക്ക്‌ ലഭിച്ച അംഗീകാരമാണെന്ന്‌ ഐഎം വിജയന്‍ പറഞ്ഞു.സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കൂടി ഉടമസ്‌ഥതയിലുള്ള ടീമാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്.