പ്ലസ്ടു അധികബാച്ച് അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍

single-img
1 August 2014

kerala-high-courtസംസ്ഥാനത്ത് പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍. സംസ്ഥാനത്ത് പ്ലസ്ടുവിന് അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചതു മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ കോര്‍പറേറ്റ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ വ്യാഴാഴ്ച സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.