വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

single-img
1 August 2014

iaf_choppercrash1വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിന് സമീപം ബൈബര്‍ ഗ്രാമത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ഭുജ് വ്യോമസേനാ താവളത്തില്‍നിന്ന് പരിശീലന പറക്കലിനുപോയ വിമാനമാണ് തകര്‍ന്നുവീണത്.

 

കഴിഞ്ഞവര്‍ഷം ജൂണിലും ജൂലായിലും രണ്ട് മിഗ് 21 യുദ്ധവിമാനങ്ങള്‍ ഗുജറാത്തിലെ ജാംനഗര്‍ വ്യോമസേനാ താവളത്തിന് സമീപം തകര്‍ന്നുവീണിരുന്നു. മൂന്നു വര്‍ഷത്തിനിടെ വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.