ഗാസയില്‍ 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

single-img
1 August 2014

gazaഅമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ഇടപെടലിനെ തുടര്‍ന്ന് ഇസ്രയേലും ഹമാസും തമ്മില്‍ 72 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. മാനുഷിക പരിഗണന മാനിച്ച് ഉപാധിരഹിത വെടിനിര്‍ത്തലിനാണ് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായത്. വെടിനിര്‍ത്തിയതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇന്ത്യയിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നതിനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും സമയം നല്കിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.