ചൈനയിൽ ഇമാമിനെ കൊലപ്പെടുത്തി

single-img
1 August 2014

chinesബീജിങ്: ചൈനയിലെ ഏറ്റവും വലിയ പള്ളിയായ ഇദ് കാഹിലെ ഇമാമിനെ സുബഹി നമസ്കാരത്തിനു ശേഷമാണു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 600 വർഷം പഴക്കമുള്ള പള്ളിയിലേക്ക് ചൈനീസ് ഗവർമെന്റ് നിയമിച്ച ഇമാം ജുമെ താഹിറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ മൂന്ന് മതഭ്രാന്തന്മാരായ അക്രമികളിൽ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊല്ലുകയും ഒരാളെ കസ്റ്റടിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കൊലക്ക് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. കൊലക്ക് ഉത്തരവാദിത്തം ഇതുവരക്കും ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ്.

കൊലപാതകം നടന്നിരിക്കുന്നത് ഉയിഗൂർ വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്താണ്.  ചൈനീസ് സർക്കാർ നിയമിച്ച ഇമാമിനെ ഇവിടെത്തുകാർ അംഗീകരിച്ചിരുന്നില്ല. കാരണം ഇദ്ദേഹം ചൈനീസ് സർക്കാരിന്റെ ആദർശങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അവർ ആരോപിച്ചിരുന്നു. സംഘർഷമുണ്ടാകതിരിക്കാൻ ചൈനീസ് സർക്കാർ മുൻ കരുതലെടുത്തിട്ടുണ്ട്.