ചാകര… കടപ്പുറത്ത് ഉത്സവമായി ചാകരയെത്തി

single-img
1 August 2014

chakaraവിഴിഞ്ഞത്ത് ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിവസം ചാകരയെത്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി മീനില്ലാതെ കിടന്ന വിഴിഞ്ഞത്താണ് കഴിഞ്ഞദിവസം മുതല്‍ ചാകരയുടെ ലക്ഷണം കണ്ടു തുടങ്ങിയത്. ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകള്‍ ഇന്നുമുതല്‍ കടലില്‍ പോകുവാനായി ഇരിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആഘോഷമായി ചാകരയെത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ വള്ളമിറക്കിയവര്‍ക്ക് കൊഴിയാളയും കണവയും മരപ്പാന്‍ ക്ലാത്തിയുമൊക്കെയായി വള്ളംനിറച്ചും കിട്ടി. ഇതിനുമുമ്പ് ഇവിടെയെത്തിയവര്‍ വെറും കയ്യോടെ മടങ്ങിയിരുന്നു. ഇന്നു മുതല്‍ ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ പ്രാദേശിക ചന്തകളിലും ആവശ്യത്തിനു മീന്‍ ലഭിക്കും. ഇതോടെ മീനിന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.