ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മരണ്ടി ബി.ജെ.പി യിൽ ചേർന്നു

single-img
1 August 2014

mundaറാഞ്ചി: 2006 ൽ ബി.ജെ.പി യിൽ നിന്നും രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ച മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ബാബുലാൽ മരണ്ടി വീണ്ടു ബി.ജെ.പി യിൽ ചേർന്നു. വ്യാഴാഴിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ജാർഖണ്ഡ് വികാസ് മോർച്ചയിലെ മറ്റ് 7 എം.എൽ.എ മാരേയും കൂട്ടിയാണ് അദ്ദേഹം ബി.ജെ.പി യിൽ ചേർന്നത്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ സാനിദ്ധ്യത്തിൽ പാർട്ടിയിലേക്ക് തിച്ച് വന്നത്. ഇതോടെ ജാർഖണ്ഡ് നിയമസഭയിൽ പ്രതിപക്ഷത്തുള്ള ബി.ജെ.പിയുടെ അംഗസംഖ്യ 24 ആയി ഉയർന്നു. 81 അംഗ നിയമസഭക്ക് ഇതൊരു വെല്ലുവിളിയല്ലെങ്കിലും ഭാവിയിൽ ഈ കൂട്ട് കെട്ട് ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.