പാർലമെന്റിൽ കുരങ്ങുകളെ തുരത്താൻ ഹനുമാൻ കുരങ്ങുകൾ

single-img
1 August 2014

langur-monkey_2992408bപാർലമെന്റ് വളപ്പിലെ കുരങ്ങുകളെ തുരത്താൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഹനുമാൻ കുരങ്ങുകളെ വിന്യസിക്കുന്നു.ഹനുമാൻ കുരങ്ങ് വേഷം ധരിച്ച 40 യുവാക്കളെയാണു കുരങ്ങുകളെ തുരത്താൻ നിയോഗിച്ചിരിക്കുന്നത്.കുരങ്ങുകളെ തുരത്താൻ ഈ കുരങ്ങു വേഷധാരികൾക്ക് കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

INDIA WEATHERഹനുമാൻ കുരങ്ങ് വേഷധാരികൾ മിമിക്രി കാട്ടി ചെറിയ കുരങ്ങുകളെ ആട്ടിപ്പായിക്കുമെന്നാണു ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പറയുന്നത്.ഇതിനു വേണ്ടിയുള്ള പരിശീലനവും ഹനുമാൻ കുരങ്ങ് വേഷധാരികൾക്ക് നൽകി കഴിഞ്ഞു.ഇവർക്കുള്ള പരിശീലനം നടക്കുകയാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായ്ഡു കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു.

കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനായി റബര്‍ ബുള്ളറ്റ് തോക്കുകളും കോര്‍പ്പറേഷന്‍ വാങ്ങിയിട്ടുണ്ട്

ഡൽഹിയിലെ ഗവണ്മെന്റ് കെട്ടിടങ്ങളിൽ കുരങ്ങ് ശല്ല്യം വ്യാപകമാണു.പലതവണ ജീവനക്കാർ കുരങ്ങുകളുടെ ആക്രമണത്തിനു വിധേയരായിട്ടുണ്ട്.ഗവണമെന്റ് ഫയലുകളും കുരങ്ങുകൾ നശിപ്പിക്കാറുണ്ട്.