പണിമുടക്കിയ ഫേസ്ബുക്ക് തിരിച്ചെത്തി

single-img
1 August 2014

Screenshot_62സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ഫേസ്ബുക്ക് പണിമുടക്കി.സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഫേസ്ബുക്ക് തുറക്കുമ്പോൾ ലഭിച്ചിരുന്നത്.വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കുശേഷമാണ് ഫേസ്ബുക് പലയിടത്തും പണിമുടക്കിയത്.

ഫേസ്ബുക്ക് പണിമുടക്കിയതിന്റെ കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.ഫേസ്ബുക്ക് മൊബൈൽ ആപ്ലിക്കേഷനുകളും പണിമുടക്കിയിരുന്നു.25 മിനിട്ടോളം ഫേസ്ബുക്ക് ലഭ്യമല്ലായിരുന്നു.കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ അരമണിക്കൂറോളം ഫേസ്ബുക്ക് പണിമുടക്കിയിരുന്നു