പൂനെയിലെ മണ്ണിടിച്ചിലില്‍ മരണസംഖ്യ 56 കവിഞ്ഞു

single-img
1 August 2014

lanslide-1_650_073014012636പുനെ: പുനെയിലെ അമ്പേഗണ്‍ ഗ്രാമത്തില്‍ മൂന്നു ദിവസം മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 56 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര ദുരിദാശ്വാസ സേന വ്യാഴാഴ്ച്ച  മാത്രം 25 ഓളം ശവശരീരങ്ങള്‍ മണ്ണിനടിയില്‍ നിന്ന്  പുറത്തെടുക്കുകയും 30 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.സ്ഥലത്തെ കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ ഇതു വരെ 30 ശതമാനത്തോളം ചെളി മാത്രമേ മാറ്റാന്‍ സാധിച്ചുള്ളൂ എന്ന് ദുരിദാശ്വാസ സേന അറിയിച്ചു . 120 ഓളം പേര്‍ അപകടസ്ഥലത്ത് കൂടുങ്ങിക്കിടക്കുന്നതായാണു കണക്കക്കുന്നത്.

വ്യാഴാഴ്ച്ച അപകടസ്ഥലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിദാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രുപ അനുവദിച്ചതായി  അറിയിച്ചു .

സഥലത്തെ കാടുവെട്ടി തെളിച്ചത് കൊണ്ടാണ് മണ്ണിടിച്ചിലിന്റെ പ്രധാന കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്.