സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നത് ശരിയല്ലെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീകള്‍ പരസ്യമായി പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു

single-img
31 July 2014

Vakıflar dergisinin 75.yılıതുര്‍ക്കിയില്‍ വനിതകള്‍ പരസ്യമായി പൊട്ടിച്ചിരിക്കുന്നത് ശരിയല്ലെന്ന ഡെപ്യൂട്ടി പ്രധാനമന്ത്രി ബുലന്റ് അരിന്‍കിനെയുടെ പ്രസ്താനവയ്‌ക്കെതിരേ സ്ത്രകള്‍പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു. പൊട്ടിച്ചിരിക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് പുതുമയുള്ള ഈ പ്രതിഷേധം വനിതകള്‍ പ്രകടിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളിലേക്ക് കടന്നു കയറുന്ന ബുലന്റിനെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഒരു വനിതാസംഘടന അറിയിച്ചു.

പ്രധാനമന്ത്രി എര്‍ദോഗന്റെ എകെ പാര്‍ട്ടിയുടെ സഹസ്ഥാപകനാണ് ബുലന്റ്. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റാവാനുള്ള തയ്യാറെടുപ്പിലിരിക്കുന്ന എര്‍ദോഗന്റെ ഭരണം ഏകാധിപത്യശൈലിയിലുള്ളതാണെന്ന് പരക്കേ ആക്ഷേപമുണ്ട്.