തസ്‌ലീമ നസ്രീന്റെ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

single-img
31 July 2014

BANGLADESH_(F)_0105_-_Libro_vietatoപ്രമുഖ എഴുത്തുകാരി തസ്‌ലീമ നസ്രീന് 2004 മുതലുള്ള ഇന്ത്യയില്‍ തങ്ങാനുള്ള റസിഡന്റ് പെര്‍മിറ്റ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. രണ്ടു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ പകരം അനുവദിച്ചു. തസ്‌ലീമ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബംഗാളി എഴുത്തുകാരിയായ തസ്‌ലീമ ബംഗ്ലാദേശിലാണ് ജനിച്ചത്. 1994 മുതല്‍ വിവിധ ഭീഷണികള്‍ കാരണം വിദേശരാജ്യങ്ങളില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്ന തസ്‌ലീമ 2004 മുതല്‍ പ്രത്യേക അനുമതി നേടി ന്യൂഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു.