മൂന്നാറിലെ കോടതിവിധി കയ്യേറ്റക്കാര്‍ക്കു പ്രോത്സാഹനം; ആരോപണം തെളിഞ്ഞാല്‍ ശരത്ചന്ദ്രപ്രസാദിനെതിരെ നടപടി: സുധീരന്‍

single-img
31 July 2014

sudheeran-president-new-1__smallകയ്യേറ്റക്കാര്‍ക്ക് പ്രോത്സാഹനം നല്കുന്നതാണ് മൂന്നാറിലെ നടപടി സംബന്ധിച്ച കോടതിവിധിയെന്നും വിധിക്കെതിരേ നിയമപരമായ പോംവഴി തേടണമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

ശരത്ചന്ദ്ര പ്രസാദിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയില്ലെന്നും സുധീരന്‍ പറഞ്ഞു. സാന്റിയാഗോ മാര്‍ട്ടിനെ ലോട്ടറി കേസില്‍ സംസ്ഥാനത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.