ആസിഫ് അലിയുടെ ചിത്രങ്ങൾ ഇനി തൃശൂരിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല: ശിവസേന

single-img
31 July 2014

asifalisivasenaആസിഫ് അലിയുടെ ആരാധകർ പെൺകുട്ടികളെ തല്ലിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശിവസേന രംഗത്ത്. ആസിഫ് അലിയുടെ ഒരൊറ്റ ചിത്രം പോലും തൃശൂരിൽ പ്രദർശിപ്പിക്കില്ലെന്ന് സേനാപ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം ആസിഫ് അലിയുടെ ചിത്രം ‘ഹായ് ഐആം ടോണി’ മോശമാണെന്ന് ഫേസ്ബുക്കിലൂടെ രണ്ട് പെൺകുട്ടികൾ പ്രതികരിച്ചിരുന്നു. തുടർന്ന് ആസിഫ് അലിയുടെ ആരാധകർ ഇരുവരേയും വഴിയിൽ വെച്ച് മർദ്ദിച്ചിരുന്നു. ഈ പ്രശ്നം ഇപ്പോൾ കൈവിട്ട് പോയിരിക്കുകയാണ്,  ആസിഫ് അലിയുടെ ചിത്രങ്ങൾ ഇനി തൃശൂരിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന ബാനറുമായിശിവസേനപ്രവർത്തകർ നഗരത്തിൽ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.