കൗമാരക്കാരിയില്‍ നിന്നും തന്നെ ഒഴിപ്പിച്ച പുരോഹിതന് ഭീഷണിയുമായി ചെകുത്താന്റെ എസ്.എം.എസ്

single-img
31 July 2014

purohithanപോളണ്ടിലെ കൗമാരക്കാരിയുടെ ദേഹത്തുകൂടിയ ചെകുത്താനെ ഒഴിപ്പിച്ച പുരോഹിതന് ചെകുത്താന്റെ വക ഭീഷണി എസ്.എം്എസുകള്‍. തെക്ക്കിഴക്കന്‍ പോളണ്ടിലെ ജറോസ്ലോയില്‍ കൗമാരക്കാരിയുടെ ബാധയൊഴിപ്പിച്ച പുരോഹിതന്‍ ഫാദര്‍ മരിയന്‍ റേച്ചലിനാണ് ചെകുത്താന്റെ വക എസ്.എം.എസുകള്‍ എത്തിയത്.

എന്തുതന്നെയായാലും എന്റെ ഈ നരകത്തില്‍ നിന്നും പുറത്ത് വരില്ല. അവള്‍ എന്നെന്നും എന്റേതായിക്കഴിഞ്ഞിരിക്കുന്നുവെന്നും അതിനെ താങ്കള്‍ ചെറുത്താല്‍ താങ്കള്‍ക്ക് മരണമാണ് ഫലമെന്നും സന്ദേശത്തില്‍ പറയുന്നു. കിഴവനായ പുരോഹിതാ, നിങ്ങള്‍ക്ക് സ്വയം രക്ഷപ്പെടുവാന്‍ പോലും ഇനി സാധിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ സാത്താന്‍ നേരിട്ടല്ല, മറിച്ച് പെണ്‍കുട്ടിയെ ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെന്നാണ് പുരോഹിതന്‍ പറയുന്നത്. മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടി ഇതറിയുന്നില്ല, അവളിലൂടെ സാത്താനാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെന്നും പുരോഹിതന്‍ സൂചിപ്പിച്ചു.