സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍ തെളിവു നല്‍കുന്നില്ലെന്നു മുഖ്യമന്ത്രി

single-img
31 July 2014

Oommen chandy-9വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍, കമ്മീഷന്റെ സിറ്റിംഗില്‍ തെളിവു നല്‍കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിനിടയില്‍ പ്ലസ് ടു വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണു സോളാര്‍ വിവാദത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചത്. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ പലയിടത്തും സിറ്റിംഗ് നടത്തിയെങ്കിലും ആരും തെളിവു നല്‍കാന്‍ എത്തിയിട്ടില്ല.