ലെന വീണ്ടും അമ്മ വേഷത്തിൽ എത്തുന്നു

single-img
31 July 2014

download (5)ലെന വീണ്ടും അമ്മ വേഷത്തിൽ എത്തുന്നു .നവാഗതനായ ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ ആണ് ലെന അമ്മയുടെ വേഷത്തിലെത്തുന്നത്.നായകൻ പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണ് ലെനയ്ക്ക് ചിത്രത്തിൽ . ഇരുപത്തിയഞ്ചും 60ഉം വയസുള്ള രണ്ടു വേഷങ്ങളിലാണ് ലെന എത്തുന്നത്.

 

 

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പാർവതിയാണ് നായികയാവുന്നത്. നേരത്തെ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിലാണ് ലെന ഒടുവിൽ അമ്മയുടെ വേഷം ചെയ്തത്. ദുൽക്കർ സൽമാന്റെ അമ്മയുടെ വേഷമായിരുന്നു ലെനയുടേത്.