ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്‌:ഇംഗ്ലണ്ടിന് 266 റൺസിന്റെ വമ്പൻ ജയം

single-img
31 July 2014

anderson-rootഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 266 റൺസിന്റെ  വമ്പൻ ജയം. 445 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 178 റൺസിന് എല്ലാവരും പുറത്തായി. പുറത്താകാതെ 52 റൺസെടുത്ത അജിങ്ക രഹാനെ മാത്രമാണ് ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ അൽപമെങ്കിലും പിടിച്ചു നിന്നത്. രണ്ടാമിന്നിംഗ്‌സിൽ ആറു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയാണ് ഇന്ത്യൻ നിരയെ തകർത്തത് . സ്കോർ : ഇംഗ്ലണ്ട്: 569/7, 205/4 ഡിക്ലയേഡ്,ഇന്ത്യ: 330, 178