ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

single-img
31 July 2014

download (2)ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. തിലക്‌നഗറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സറെ ക്ലിനിക്കിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. തിലക്‌ നഗറിലെ ബയോടെക്‌നോളജി ലാബില്‍ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ സംഭവം . ലാബിന്റെ ഒന്നാം നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.