ആക്രമിച്ച കരടിയില്‍ നിന്നും യുവാവിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ക്കായില്ല; പക്ഷേ ചോറുനല്‍കി വളര്‍ത്തിയ നായ അതു ചെയ്തു

single-img
31 July 2014

417896_1നാഗര്‍കോവില്‍ താടിക്കാരന്‍കോണത്തിനടുത്തുള്ള സ്വകാര്യ എസ്‌റ്റേറ്റിലെ തൊഴിലാളിയെ കരടി ആക്രമിച്ചു. കരടിയുടെ ആക്രമണത്തില്‍ നിന്നും തൊഴിലാളിയെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പക്ഷേ എസ്‌റ്റേറ്റില്‍ വളര്‍ന്ന നായ കരടിയെ ആക്രമിച്ച് തനിക്ക് ചോറുതന്ന യജമാനനെ രക്ഷിച്ചു.

കഴിഞ്ഞദിവസമാണ് മറ്റുപണിക്കാര്‍ക്കൊപ്പം നടന്നുപോയ എസ്‌റ്റേറ്റിലെ തൊഴിലാളിയും തഞ്ചാവൂര്‍ സ്വദേശിയുമായ ഗുണശീലനെ (38) ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന കരടി ആഐക്രമിച്ചത്. നടന്നുപോകുകയായിരുന്ന ഗുണശീലന്റെ കാലില്‍ കരടി കടിച്ചു വലിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കരടിയില്‍ നിന്നും ഗുണശേഖരനെ വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും കരടി അവരെയും ആക്രമിക്കാന്‍ ശ്രമിച്ചു.

ഭയന്നുമാറിയ സുഹൃത്തുക്കള്‍ ബഹളം വെച്ചതല്ലാതെ കരടിയുടെ സമീപത്തുപോകുവാന്‍ ധൈര്യപ്പെട്ടില്ല. ഈ സമയമാണ് ബഹളം കേട്ട് എസ്‌റ്റേറ്റിലെ നായ ഓടിയെത്തിയത്. യജമാനനെ ആക്രമിക്കുന്നതു കണ്ട നായ കരടിയുടെ പുറകുവശത്തു കടിക്കുകയായിരുന്നു. നായയുടെ പ്രത്യാക്രമണത്തില്‍ ഭയന്ന കരടി ഗുണശീലനെ ഉപേക്ഷിച്ച് എസ്‌റ്റേറ്റിനുള്ളിലേക്ക് ഓടിമറഞ്ഞു.