ജീവിതത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയിട്ടില്ലെന്ന് ദിലീപ്

single-img
31 July 2014

dillep-1ജീവിതത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയിട്ടില്ലെന്ന് നടന്‍ ദിലീപ്. പ്രതിസന്ധിഘട്ടങ്ങള്‍ എത്രതന്നെയുണ്ടായാലും പ്രേക്ഷകര്‍ തനിക്കൊപ്പം നില്‍ക്കുമെന്നും ദിലീപ് പറഞ്ഞു. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ശരിയെന്ന് തോന്നിയ കാര്യമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച ശേഷം ഒരു സ്വകാര്യ ചാനലിനോട് ദീലീപ് പ്രതികരിക്കുകയായിരുന്നു.  ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന പ്രേക്ഷകർ പ്രതിസന്ധി ഘട്ടങ്ങളിൽ ഇനിയും തന്നോടോപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.