കോമൺവെൽത്ത് ഗെയിംസ് : ഇന്ത്യക്ക് പന്ത്രണ്ടാം സ്വർണം

single-img
31 July 2014

YogeshwarDutt1PTIകോമൺവെൽത്ത്  ഗെയിംസില്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തും വനിതകളുടെ 55 കിലോ വിഭാഗത്തില്‍ ബബിതാകുമാരിയും ഇന്ത്യക്ക് വേണ്ടി  സ്വര്‍ണം നേടി.  ഗുസ്തിയിൽ ഇതുവരെ അഞ്ച് സ്വർണമാണ് ഇന്ത്യ നേടിയത്. ഇ​തോടെ ഇന്ത്യ 12 സ്വര്‍ണം കരസ്ഥമാക്കി.

 

വനിതകളുടെ 63 കിലോ ഫ്രീസ്റ്റൈലിൽ ഗീതിക ഝാകർ വെള്ളിയും പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ പവൻ കുമാർ വെങ്കലവും നേടി.കാനഡയുടെ ബ്രിട്ടാനീ ലാവെർഡറിനെയാണ് ഫൈനലിൽ ബബിത കീഴടക്കിയത്. ഗോദയിൽ കാനഡയുടെ ജിവോൺ ബാൽഫോറിനോടായിരുന്നു യോഗേശ്വർ ദത്തിന്റെ  വിജയം. ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവാണ് ദത്ത്.