കോമൺവെൽത്ത് ഗെയിംസ് : ഗുസ്തിയിൽ ഇന്ത്യ നാല് വെള്ളി നേടി

single-img
31 July 2014

Parupalli-Kashyap_AP_0_0_0_0_0_0_0_0_0_0_0_0_0_0കോമൺവെൽത്ത് ഗെയിംസിലെ ഗുസ്തിയിൽ ഇന്ത്യ ഇന്നലെ നേടിയത് നാല് വെള്ളി. പുരുഷന്മാരുടെ 61 കിലോ ഫ്രീസ്റ്റൈലിൽ ബജ്‌റംഗും 97 കിലോ വിഭാഗത്തിൽ സത്യവർദ്ധ് കദിയനുമാണ് വെള്ളി നേടിയത്. വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈലിൽ ലളിതയ്ക്കും 58 കിലോ വിഭാഗത്തിൽ സാക്ഷി മാലിക്കിനുമാണ് വെള്ളി നേടിയത് .

 

10 സ്വർണവും 19 വെള്ളിയും 12 വെങ്കലവും അടക്കം 41 മെഡലുമായി ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്.വനിതകളുടെ സ്ക്വാഷിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കൽ സഖ്യം വിജയിച്ചു. പൂളിൽ അവർ മലേഷ്യയുടെ നിക്കോൾ ഡേവിഡ്- ലോ വീ സഖ്യത്തെ 11-8,​ 11-5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.