മയക്കുമരുന്ന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തല

single-img
31 July 2014

rameshകേരളത്തെ പൂര്‍ണമായും ലഹരിവിമുക്തമാക്കുന്നതിന് നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചു അന്യസംസ്ഥാനങ്ങളില്‍നിന്നും മയക്കുമരുന്ന് യഥേഷ്ടം എത്തുന്നുണ്ട്. സംസ്ഥാനത്തു ലഹരി മരുന്നെത്തിക്കുന്നവര്‍ക്കു അന്തര്‍ദേശീയ മയക്കുമരുന്നുസംഘവുമായി ബന്ധമുണെ്ടന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.