ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം

single-img
31 July 2014

download (1)സര്‍ക്കാര്‍ സേവനങ്ങളും നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന രീതിക്ക് പകരമാണിത്. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

 

 

ഇതിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.