ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ അക്രമണം നടത്തുന്നത് ന്യായീകരിക്കാനാകാത്ത നാണംകെട്ട പ്രവർത്തിയെന്ന് ബാൻ-കി-മൂൺ

single-img
31 July 2014

BANയു.എൻ.: ചരിത്രത്തിലാദ്യമായി ഒരു യു.എൻ. സെക്രട്ടറി ജെനറൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് മുന്നിൽ വന്നു. കഴിഞ്ഞ ദിവസം ഗാസയിലുള്ള യു.എൻ സ്കൂളിനെ ഇസ്രായേൽ ബോബിട്ട് തകർത്തതിനെ വിമർശിച്ചാണ് ബാൻ-കി-മൂൺ രംഗത്ത് വന്നത്.  ഇസ്രായേൽ ആക്രമണത്തിൽ 6 യു.എൻ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. “എല്ലാ തെളിവുകളും ഇസ്രായേലിന് എതിരാണ്, ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ അക്രമണം നടത്തുന്നതിൽപരം നാണക്കേട് മറ്റൊന്നില്ല, ഇത് നാണംകെട്ട പ്രവർത്തിയാണ്”. ആദ്യമായാണ് ബാൻ-കി-മൂൺ ശക്തമായ ഭാഷയിൽ ഇസ്രായേലിനെ അപലപിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂണിന്റെ ഓഫീസിൽ നിന്നും ശക്തമായ എതിർപ്പുകൾ വന്നു തുടങ്ങി കഴിഞ്ഞു.

ഗാസയിലെ സ്കൂളുകളും അഭയാർത്ഥി ക്യാമ്പുകളും ആക്രമണത്തിൽ നിന്നും ഒഴിവാക്കണമെന്ന് നിരവധി തവണ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതാണെന്നും. ഇതുവക വെക്കാതെയാണ് ഇസ്രായേൽ ആക്രമിച്ചതെന്നും. ഇതിന് ഇസ്രായേൽ കനത്തവില നൽകേണ്ടിവരുമെന്നും ഒരു യു.എൻ. പ്രവർത്തകൻ പറഞ്ഞു.