ഗാസയുടെ കണ്ണുനീരായി ആ കുഞ്ഞ് വിടപറഞ്ഞു

single-img
31 July 2014

Babyഇസ്രായേല്‍ ക്രൂരതയ്ക്ക് ഒരു ഉദാഹരണം കൂടി. ഗാസയില്‍ ഇസ്രായേല്‍ തിങ്കളാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം 23 കാരി ഷെയ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ലോകത്തോട് വിടപറഞ്ഞു. എട്ടുമാസം ഗര്‍ഭിണിയായിരിക്കേയാണ് ഷെയ്മ ഇസ്രായേല്‍ ക്രൂരതയ്ക്കിടയായി അന്ത്യശ്വാസം വലിച്ചത്.

ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇന്‍കുബേറ്ററിലായിരുന്നു. ചെറിയ പെരുനാള്‍ ദിനത്തില്‍ ജനിച്ച കുഞ്ഞിന് ഷെയ്മ ഷെയ്ക് അല്‍ ഈദ് എന്നാണ് നാമകരണം ചെയ്തിരുന്നത്.