ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
31 July 2014

Jack-Kallis-South-Africaജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റിലും  ട്വെന്റി – ട്വെന്റി ക്രിക്കറ്റിലും വിരമിച്ചിരുന്ന കാലിസ് 2015 ലെ ലോകകപ്പില്‍  കളിച്ചിട്ട് വിരമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഫോം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും നിന്നും വിരമിച്ചതായി ബുധനാഴ്ച്ച അറിയിക്കുകയായിരുന്നു .  ശ്രീ ലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 3 കളികളില്‍ നിന്ന് വെറും 5 റണ്‍സ് മാത്രമാണ് കാലിസ്സിന് നേടാന്‍ കഴിഞ്ഞിരുന്നത്.

38 കാരനായ കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളാണ്.    1995 ല്‍ ടെസ്റ്റിലും 1996 ല്‍ ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരായി അരങ്ങേറ്റം കുറിച്ച അദ്ദേഹം  166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 292 വിക്കറ്റും 328 എകദിനങ്ങളില്‍ നിന്നായി 11579 റണ്‍സും 273 വിക്കറ്റുകളും 25 ടി ട്വന്റികളില്‍ നിന്നായി 666 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.2012ല്‍ കേപ് ടൗണില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 224 റണ്‍സാണ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.