ഒത്തുകളിക്കുന്നവര്‍ക്ക് 7 വര്‍ഷം തടവ് ലഭിക്കാവുന്ന പുതിയ നിയമം ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് പാസാക്കി

single-img
31 July 2014

newzealand_cricket_b_logoവെല്ലിങ്ങ്ടണ്‍ : ഒത്തുകളിക്കുന്ന കളിക്കാര്‍ക്ക് ഇനി മുതല്‍  7 വര്‍ഷത്തെ കഠിന തടവിനു വിധിക്കുന്ന പുതിയ ശിക്ഷാനിയമം ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് പാസ്സാക്കി .  2015 ല്‍ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന  ഏകദിന- ട്വെന്റി- ട്വെന്റി  ലോകകപ്പ് മത്സരത്തിനു മുന്നോടിയായാണ് ബോര്‍ഡ് പുതിയ നിയമം പാസ്സാക്കുന്നത്.“മാച്ച് ഫിക്സിങ്ങ് ബില്ല്“ എന്ന പുതിയ നിയമം ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ പാസാക്കി.

കഴിഞ്ഞ വര്‍ഷം  ഒത്തുകളിവിവാദത്തില്‍ കുടുങ്ങിയ ന്യൂസിലാന്റ് താരമായ ലൂ വിന്‍സെന്‍ന്റിന് ആജീവനാന്ത വിലക്കും , ക്രിസ് ക്രെയിന്‍സിന് പിഴയും  ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് വിധിച്ചിരുന്നു.