ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററിന്റെ സെമിയില്‍

single-img
31 July 2014

Luka Tintuഗ്ലാസ്‌ഗോ: ടിന്റു ലൂക്ക കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററിന്റെ സെമിയില്‍ കടന്നു. മൂന്നാം ഹീറ്റ്‌സില്‍ നാലാമതായാണ്‌ ടിന്റു ഫിനിഷ്‌ ചെയ്‌തത്‌ (2:02.74 സെക്കന്‍ഡില്‍) . മികച്ച സമയം കുറിച്ച നാല്‌ പേരെക്കൂടി തെരഞ്ഞെടുത്തതോടെയാണു ടിന്റുവും സെമിയിലേക്കു കടന്നത്‌.  സെമി മത്സരം ഇന്നു നടക്കും.

ലോംഗ്‌ ജമ്പില്‍ മത്സരിച്ച മയൂഖ ജോണിക്കു ഫൈനലില്‍ കടക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ 6.11 മീറ്റര്‍ ചാടിയ മയൂഖയ്‌ക്ക് എട്ടാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളു.  പുരുഷന്‍മാരുടെ ഡിസ്‌കസ്‌ ത്രോയില്‍ വികാസ്‌ ശിവ ഗൗഡ 64.32 മീറ്റര്‍ എറിഞ്ഞ്‌ ഫൈനലില്‍ കടന്നു.   വനിതകളുടെ ഹൈജമ്പില്‍ സഹാന നാഗരാജനും ഫൈനലില്‍ കടന്നു. നാലാമത്തെ അവസരത്തില്‍ 1.81 മീറ്റര്‍ ചാടിയാണു സഹാന ഫൈനലില്‍ കടന്നത്‌.

നേടിയ ഉത്തേജക മരുന്ന്‌ ഉപയോഗിച്ച നൈജീരിയയുടെ ചിക അമാലാഹയുടെ വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ സ്വര്‍ണം തിരിച്ചുവാങ്ങി. ഇതോടെ പാപുവ ന്യൂഗിനിയയുടെ ദിക തൗവയ്‌ക്കു സ്വര്‍ണം ലഭിച്ചു. വെങ്കലം നേടിയ ഇന്ത്യയുടെ സന്തോഷി മാത്സയ്‌ക്കു വെള്ളിയും നാലാം സ്‌ഥാനക്കാരിയായ സ്വാതി സിംഗിനു വെങ്കലവും ലഭിച്ചു. സ്വാതി സിംഗിന്റെ വെങ്കല നേട്ടത്തോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ലെത്തി.