സത്യം വെളിപ്പെടുത്താന്‍ ആത്മകഥയെഴുതുമെന്ന് സോണിയാ ഗാന്ധി

single-img
31 July 2014

SONIAന്യൂഡെല്‍ഹി : മുന്‍ കേന്ദ്ര മന്ത്രി നട്‌വര്‍ സിങ്ങിന്റെ  വെളിപ്പെടുത്തല്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന്  സത്യം വെളിപ്പെടുത്താന്‍ ആത്മകഥയെഴുതുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ്  സോണിയാ ഗാന്ധി അറിയിച്ചു. 2004 ല്‍ പ്രധാനമന്ത്രി ആകുന്നതില്‍നിന്നും സോണിയാ ഗാന്ധിയെ തടഞ്ഞത് രാഹുല്‍ ഗാന്ധിയാണെന്നും  അല്ലാതെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതു പോലെ സോണിയയുടെ സ്വന്തം തീരുമാനമായിരുന്നില്ല അതെന്നും  മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങ്ങ് ആത്മകഥയായ “വണ്‍ ലൈഫ് ഇസ് നോട്ട് ഇനഫ്: ആന്‍ ഓട്ടോബയോഗ്രാഫി“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സത്യം ലോകത്തെ അറിയിക്കാനായി താനും ആത്മകഥയെഴുതുമെന്ന്  സോണിയാ ഗാന്ധി വെളിപ്പെടുത്തിയത്.ഭര്‍തൃമാതാവും ഭര്‍ത്താവും കൊല്ലപ്പെടുന്നത് കണ്ട തനിക്ക് ഇത്തരം ആരോപണങ്ങള്‍ മൂലം മുറിവേല്‍ക്കില്ലെന്നും ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് അത് സന്തോഷം നല്‍കുന്നുവെങ്കില്‍ അവര്‍ ഇത് തുടരട്ടെയെന്നും സോണിയ പറഞ്ഞു.