15 ദിവസത്തെ പരിചയത്തില്‍ വീട്ടിലെത്തിയ ഫേസ്ബുക്ക് സുഹൃത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

single-img
31 July 2014

murderകൊല്‍ക്കത്ത: പതിനഞ്ച് ദിവസത്തെ ഫേസ്ബുക്ക് പരിചയമുള്ള സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച 42 കാരി വീട്ടമ്മ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയ്ക്ക് സമീപം ബഗോടിയിലെ സോമ ഘോഷ് എന്ന 42 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.നന്ദന സെന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത് സോമയുമായി പരിചയത്തിലായ അഭിഷേക് മജുംദാര്‍ എന്ന 33 കാരനാണ് ഇവരെ കൊന്നത് .വ്യാജ ഫോട്ടോ മൂലം ചാറ്റ് ചെയ്ത് സൗഹൃത്തിലായ ഇരുവരും ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം വഴക്കിടുകയായിരുന്നു. .

സോമ ഘോഷിനെ കാണാനെത്തിയ അഭിഷേക് മജുംദാര്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു . ഭര്‍ത്താവും 17 വയസ്സുള്ള മകളുമുള്ള സോമ ഘോഷ് പീഡനത്തെ തടുത്തപ്പോൾ അടുക്കളയില്‍ നിന്നും കത്തിയെടുത്തു സോമയുടെ കഴുത്ത് മുറിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ബിര്‍ബും സ്വദേശിയായ അഭിഷേകിനെ ബോല്‍പൂരില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ മകളാണ് സോമയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. സോമയുടെ മൊബൈല്‍ ഫോണും ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് അഭിഷേകിനെ കുറിച്ച് വിവരം കിട്ടിയത്.