പ്ലസ്‌ ടു കോഴ വിവാദം:വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബിന്റെ വീട്ടിലേയ്‌ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായി

single-img
30 July 2014

download (22)പ്ലസ്‌ ടു കോഴ വിവാദം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബിന്റെ വീട്ടിലേയ്‌ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.ഇതേ തുടർന്ന് പ്രതിഷേധം ശക്‌തമായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
പ്രതിഷേധം അക്രമാസക്‌തമായതോടെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.
ഇതേതുടര്‍ന്ന്‌ പിന്മാറിയ പ്രവര്‍ത്തകര്‍ അല്‍പ സമയത്തിനു ശേഷം പോലീസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരിച്ചെത്തി. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശി. സംഘര്‍ഷം കണക്കിലെടുത്ത്‌ കൂടുതല്‍ പോലീസുകാര്‍ സ്‌ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്‌.