മത്സരത്തിനിടെ ഗാസ അനുകൂല ബാന്‍ഡ്‌ ധരിച്ച മൊയിന്‍ അലിക്ക്‌ ഐസിസിയുടെ താക്കീത്‌

single-img
30 July 2014

min aliസതാംപ്‌ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്‌റ്റില്‍ ഗാസ അനുകൂല ബാന്‍ഡ്‌ ധരിച്ച്‌ എത്തിയ ഇംഗ്ലണ്ട്‌ താരം മൊയിന്‍ അലിക്ക്‌ ഐസിസിയുടെ താക്കീത്‌. മൊയിന്‍ അലി (‘സെയ്വ് ഗാസ, ഫ്രീ പലസ്തീന്‍’)ഗാസയെ രക്ഷിക്കൂ പലസ്‌തീനെ സ്വതന്ത്രമാക്കൂ എന്നെഴുതിയ റിസ്റ്റ് ബാന്‍ഡ്‌ ധരിച്ചാണ്‌ മൊയിന്‍ അലി മൂന്നാം ടെസ്‌റ്റിന്‌ മൈതാനത്തിറങ്ങിയത്‌.

മതപരവും രാഷ്‌ട്രീയവും വംശീയവുമായ കാര്യങ്ങള്‍ അന്താരാഷ്‌ട്ര മല്‍സരങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ഐസിസി ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇരകളാകുന്നവര്‍ക്കായി ഫണ്ട് ശേഖരണത്തിന് പാകിസ്താന്‍ വംശജനായ ഈ ഇംഗ്ലീഷ് താരം മുന്നിട്ടിറങ്ങിയിരുന്നു.

അതേസമയം മൊയിന്‍ അലിക്ക്‌ പിന്തുണയുമായി ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രംഗത്ത്‌ വന്നു. ഗാസ വിഷയം രാഷ്‌ട്രീയമല്ലെന്നും മനുഷ്യത്വപരമായ പ്രശ്‌നമാണെന്നും ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്‌തമാക്കി.