വിവാഹം പോലെ വിവാഹമോചനവും ആഘോഷികുന്ന ബ്രിട്ടീഷുകാർ

single-img
30 July 2014

140661572829divorceവിവാഹം ആഘോഷിക്കുന്നത് ഒരു സ്ഥിരം സംഭവം ആണ് എന്നാൽ വിവാഹം മാത്രമല്ല, വിവാഹമോചനവും ആഘോഷിക്കണമെന്നതാണ് പുതിയ ട്രെൻഡ്. പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കിടയിൽ. ഡാൻസും പാർട്ടിയും കേക്കും വൈനുമായി വിവാഹദിനം ഗംഭീരമായി ആഘോഷിക്കുന്ന ബ്രിട്ടീഷുകാർ വിവാഹമോചനത്തിനും ആഘോഷങ്ങൾ ഒട്ടും കുറയ്ക്കേണ്ട എന്ന പക്ഷക്കാരാണ്.

 

വിവാഹം വലിയ പവിത്രമായ സംഗതിയാണ് എന്ന വിശ്വാസമൊന്നും ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കുമില്ല എന്നതാണ് സത്യം. കണക്കുകൾ പ്രകാരം നാല്പത്തെട്ടു ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിലാണ് അവസാനിക്കുന്നത്.നിസ്സാര കാരണങ്ങളുടെ പേരിലാണ് പലരും വേർപിരിയുന്നതെന്നാണ് മറ്റൊരു സത്യം.

 
വിവാഹമോചനങ്ങളുടെ എണ്ണം കൂടിയതോടെയാണ് അത് എങ്ങനെ ആഘോഷകരമാക്കാമെന്ന ചിന്ത ഉണ്ടായത് . മോചനത്തിന്റെ ഹാംഗ് ഓവർ തീർക്കാൻ ഏറ്റവും നല്ലത് ആഘോഷം തന്നെയെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. മോചനം നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ പാർട്ടി എങ്ങനെ ഗംഭീരമാക്കാമെന്ന ചിന്ത പലരിലും തുടങ്ങുമത്രേ.

 

ഇതുകൊണ്ട് തന്നെ ആഘോഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിപണിയിൽ അതിനുള്ള സെറ്റപ്പുകളും എത്തി. വിവാഹമോചനത്തിനുള്ള കേക്കുകളാണ് ഇതിൽ ഏറെ പ്രധാനം. വിവിധ രൂപങ്ങളിൽ അലങ്കാരങ്ങളൊക്കെയായി വമ്പൻ സെറ്റപ്പുകളുമായാണ് കേക്കുകൾ വിപണിയിലെത്തുന്നത്.ഇത്തരംകേക്കുകൾക്കായി ബേക്കറികളിൽ പ്രത്യേക വിഭാഗം തന്നെയുണ്ട്.

 

എന്നാൽ ഇതിനെ എല്ലാത്തിനെയും കാലും ഈ കേക്കുകളുടെ പേരുകളാണ് കേൾക്കാൻ ഏറ്റവും രസകരം. ബ്ളഡ് ഐസിംഗ്, മർഡർ ഐസിംഗ്, ബ്ളാക്ക് ഐസിംഗ് അങ്ങനെ പോകുന്നു പേരുകൾ .download (21)