കോമൺവെൽത്ത് ഗെയിംസ് :ഗുസ്തിയിൽ ഇന്ത്യ മുന്ന് സ്വർണം നേടി

single-img
30 July 2014

sushil-kumar-cwgകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട. ഗുസ്തിയിൽ ഇന്ത്യ ഇന്നലെ മുന്ന് സ്വർണം നേടി. സുശീൽ കുമാറും,​ അമിത് കുമാറും വനിതാ വിഭാഗത്തിൽ വിനേഷുമാണ് സ്വർണ ജേതാക്കൾ. ഗെയിംസിൽ പത്ത് സ്വർണവുമായി ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

 

74 കിലോ വിഭാഗം ഫ്രീസ്റ്റൈലിൽ പാകിസ്താന്റെ ഖമർ അബ്ബാസിനെയാണ് സുശീൽ പരാജയപ്പെടുത്തിയത്. 57 കിലോ വിഭാഗത്തിൽ അമിത് കുമാർ നൈജീരിയയുടെ എബിക്വിനോമോ വെൽസനെ കീഴടക്കി.

 

വനിതകളുടെ 48 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഫൈനലിൽ ഇംഗ്ളണ്ടിന്റെ യാനാ റട്ടിഗനെയാണ് 11-8 ന് വിനേഷ് പരാജയപ്പെടുത്തിയത്.10 സ്വർണവും 14 വെള്ളിയും 9 വെങ്കലവും അടക്കം 33 മെഡലുകളാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. ആസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്.