മീശവടിക്കാത്തതിന് വിമുക്തഭടന്റെ കാതു മുറിച്ചു

single-img
30 July 2014

Ex-Army-jawan-s-ear-cut-off-for-refusing-to-shave-off-hisപാട്ന : ബീഹാറിൽ മീശവടിക്കാത്തതിന് വിമുക്തഭടന്റെ കാതു മുറിച്ചു. പാട്നയിലെ കൗദിയ ഗ്രാമത്തില്‍ വച്ചാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന രാമനുജ് വര്‍മ്മയെ 2 രണ്ട് പേർ ചേർന്ന് തടഞ്ഞു നിര്‍ത്തി മീശ വടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിൽ ഇരുവരും ചേര്‍ന്ന് വര്‍മ്മയുടെ കാത് മുറിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍മ്മ ഇപ്പോള്‍ അശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ച് കഴിഞ്ഞു. സംഭവത്തിൽ പ്രതികളായ ലലക്ക് യാദവ്, ബിന്നാ യാദവ് എന്നിവർ ഒളിവിലാണ്.