അമ്മയുടെ കൈയ്യിൽ നിന്ന് തിളച്ച ശര്‍ക്കരപ്പാവില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

single-img
30 July 2014

Panela (unrefined sugar cane) production in Colombiaഅമ്മയുടെ കൈയ്യിൽ നിന്ന് തിളച്ച ശര്‍ക്കരപ്പാവില്‍ വീണ് മൂന്നുവയസുകാരൻ മരിച്ചു.ഡൽഹി ത്രിലോക് പുരിയിലാണു സംഭവം.ദേവ് എന്ന കുട്ടിയാണ് ശര്‍ക്കരപ്പാവില്‍ വീണു മരിച്ചത്.അമ്മയെ പിന്നിൽ നിന്ന് വന്ന ഓട്ടോ ഇടിച്ചതിനെതുടർന്ന് കുട്ടി തെറിച്ച് ശര്‍ക്കരപ്പാവില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ അമ്മ പാവിനുള്ളില്‍ കയ്യിട്ട് പുറത്തെടുത്തെങ്കിലും ദേഹമാസകലം പൊള്ളലേറ്റ ദേവ് മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കേറ്റ ദേവിന്റെ അമ്മയും ചികിൽസയിലാണു.

ദേവും അമ്മയും മാര്‍ക്കറ്റില്‍ പാല്‍ വാങ്ങാന്‍ പോയതായിരുന്നു. സംഭവത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.ഡ്രംവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു