ഒളി കാമറ ബ്ലാക്ക്മെയിലിംഗ്;പ്രതികളിൽ നിന്ന് അശ്ലീല സിഡി പിടിച്ചെടുത്തെന്ന് സാക്ഷി,ഇല്ലെന്ന് പോലീസ്

single-img
30 July 2014

blackmail-case__largeഒളി കാമറ ബ്ലാക്ക് മെയിലിംഗ് കേസില്‍ അശ്ലീല സിഡി ഉണ്ടായിരുന്നുവെന്ന് കേസിലെ ഏകസാക്ഷി കൊല്ലം സ്വദേശി വില്‍സണ്‍ പെരേരയുടെ വെളിപ്പെടുത്തല്‍.എന്നാൽ അശ്ലീല സിഡികൾ പിടിച്ചെടുത്തില്ലെന്നാണു പോലീസ് പറയുന്നത്.കേസിലെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി രവീന്ദ്രന്റെ സുഹൃത്താണ് വില്‍സണ്‍ പെരേര.

റുക്സാനയിൽ നിന്ന് സിഡി പിടിച്ചെടുത്ത ശേഷം രവീന്ദ്രന്റെ മറ്റൊരു സുഹൃത്തായ സജികുമാറിനേയും തന്നേയും മൊഴിയെടുക്കാനായി പോലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും. ഇതിന്റെ ഭാഗമായി താനും സജികുമാറും കൊച്ചി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും കൂടിയിരുന്ന് ഈ സിഡി കണ്ടിരുന്നു വില്‍സണ്‍ പെരേര പറഞ്ഞു.

എന്നാൽ അശ്ലീല സിഡികള്‍ ഉണ്ടെന്ന ആരോപണം പോലീസ് നേരത്തേ നിഷേധിച്ചിരുന്നു.എംഎല്‍എ ഹോസ്റ്റലിന്റെ സമീപത്തു നിന്നും അറസ്റ്റ് ചെയ്ത ജയചന്ദ്രനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായി വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ ഒരു നേതാവിനെ കുരുക്കാനും ഒളിക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ചതായും സൂചനയുണ്ട്