വാണിഭങ്ങള്‍ക്കും കോഴകള്‍ക്കും പൂക്കാലം

single-img
30 July 2014

  ജി. ശങ്കര്‍   

കേരളം എന്ന ദൈവത്തിന്റെ നാട്ടില്‍ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട് രണ്ട് വിഷയങ്ങളാണ് ചാനലുകളും മാധ്യമങ്ങളും ആഘോഷിക്കുന്നത്. ഒന്ന് വാണിഭവും മറ്റൊന്ന് കോഴയും. മദ്യവും മദിരാക്ഷിയും ഒരു പ്രയോഗമായിരുന്നെങ്കില്‍ ഇത് പെണ് വാണിഭവും കോഴയും എന്നായി മാറി എന്നേയുള്ളൂ. നീതിന്യായ പീഠം വരെ ഈ രണ്ട് കാര്യത്തിലും അടിമപ്പെട്ടിരിക്കുന്നു എന്നുവേണം പറയാന്‍. രാഷ്ട്രീയക്കാര്‍ പണ്ടു മുതലേ ഇതിന് കീഴ്‌പ്പെട്ട് പല  അനുഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്. തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടി രാഷ്ട്രീയക്കാരെ മുതലെടുക്കാന്‍ പെൺ ഉടലുകള്‍ കാഴ്ചവക്കുമ്പോള്‍ മറുവശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂമാഫിയകളും കോടിക്കണക്കിന് രൂപ കോഴകള്‍ നല്‍കി കാര്യങ്ങള്‍ സാധിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്നത് വിദ്യാഭ്യാസമേഖലയിലും അത് കഴിഞ്ഞാല്‍ പെവാണിഭ സംഘങ്ങളിലുമാണ്. സൂര്യനെല്ലി, കിളിരൂര്‍ പെൺവാണിഭ കേസുകള്‍ ഒരു കാലഘട്ടത്തില്‍ കേരളം ആഘോഷിച്ചിരുന്നതാണ്. ഇടക്കാലത്ത് ഇതിനൊരു ശമനം വന്നെങ്കിലും കഴിഞ്ഞ കുറെ നാളുകളായി ഇത്തരം സംഭവങ്ങള്‍ കൂണുപോലെ    അനുദിനം വര്‍ദ്ധിച്ചു വരികയാണ്. എത്ര തല്ലിയാലും ഞാന്‍ നാന്നാകില്ല അമ്മാവാ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് ഇന്ന് പെൺവാണിഭക്കേസുകള്‍. കോടതികള്‍ കടുത്ത ശിക്ഷ നല്‍കിയാലും അടുത്ത ദിവസം പത്രങ്ങളില്‍ പതിന്‍മടങ്ങ് വര്‍ദ്ധിച്ചുള്ള വാര്‍ത്തകളാണ് കാണാന്‍ കഴിയുക.
Sarithaകഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് മുമ്പ് യു. ഡി. എഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസ് വളരെ ആഘോഷപൂര്‍വ്വം കേരളത്തിലെ രാഷ്ട്രീയക്കാരും, ചാനലുകളും,  മാധ്യമങ്ങളും കൊണ്ടാടി. അതിന്റെ ഊര്‍ജ്ജം കെട്ടടങ്ങും മുമ്പാണ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി പുതിയ ബ്ലാക്ക് മെയില്‍ വില്ലന്‍ പുറത്തു വിന്നിരിക്കുന്നത്. ആ വഴിയിലേക്കാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് മെയില്‍ അനാശ്യാസ കേസും നീങ്ങുന്നത്. ഈ ബ്ലാക്ക് മെയില്‍ പെൺവാണിഭക്കേസ്സിലെ മുഖ്യപ്രതിയെ സംസ്ഥാനത്തെ എം. എല്‍. എ ക്വോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് പിടികൂടിയിരിക്കുന്നത്. പിടികൂടപ്പെടുതിന് മുമ്പുള്ള ദിവസങ്ങളില്‍ ഇയാളുടെ താവളം തിരുവനന്തപുരം എം. എല്‍. എ ക്വോര്‍ട്ടേഴ്‌സിലും ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്താണ്? ആലപ്പുഴ പറവൂര്‍ സ്വദേശിയായ പ്രതി ജയചന്ദ്രന്‍ ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം ഉണ്ടെന്നല്ലേ. മുന്‍ എം. എല്‍. എ ശരത്ചന്ദ്ര പ്രസാദിന്റെ മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇയാളോടൊപ്പം രണ്ട് സത്രീകളും ദിവസങ്ങളോളം അവിടെ താമസിച്ചിരുന്നു. കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസുകളില്‍ നിര്‍ണ്ണായക കണ്ണിയായിരുന്നു പ്രതിയായ ജയചന്ദ്രന്‍. പെൺവാണിഭ സംഘത്തിന് പരിചയപ്പെടുത്തുതിന് നേതൃത്വം നല്‍കിയ പ്രധാന കണ്ണിയായിരുന്നു ജയചന്ദ്രന്‍. ആഴ്ചകളായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. എന്തിനു പറയണം നിയമസഭയും പരിസരവും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുന്നു. സോളാര്‍ വിവാദത്തിലെ പ്രസിദ്ധ നായിക സെക്രട്ടേറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ബ്ലാക്ക്മെയില്‍ പെവാണിഭക്കേസിലെ പ്രതികള്‍ എം. എല്‍. എ. ക്വോര്‍ട്ടേഴ്‌സാണ് തെരഞ്ഞെടുത്തത്.
blackmail-case__large ബ്ലാക്ക്മെയില്‍ക്കേസ് പുതിയൊരു വഴിത്തിരിവിലേക്കാണ് നീങ്ങുത്. അത് സോളാര്‍ പൊട്ടിത്തെറി പോലെ വീണ്ടും ഒരു രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകുമോ എന്നാണ് കാര്യങ്ങളുടെ പോക്ക്. പ്രതികളുടെ പേരില്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ടിരിക്കുന്നതിനു പിന്നാലെ പരാതിക്കാരനും ഉന്നത ബന്ധങ്ങളുണ്ടെന്ന് പ്രതികളായ ബിന്ധ്യാതോമസ്സും, റുക്‌സാനയും ചാനലുകളില്‍ ലൈവായി പറഞ്ഞതോടെ അന്വേഷണം പല രാഷ്ട്രീയക്കാര്‍ക്കു നേരെ തിരിഞ്ഞിരിക്കുകയാണ്. മന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പറയിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായും സംസ്ഥാനത്തെ പ്രമുഖരായ മന്ത്രിമാരുടെയും ഒരു മുന്‍മന്ത്രിയുടെയും ചിത്രം കാണിച്ചതായും ഇവരെ പരിചയമുണ്ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചതായുമാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. തന്നെയുമല്ല ഈ കേസ്സിലെ പ്രധാനകണ്ണിയായ ജയചന്ദ്രന്‍ എല്‍. ഡി. എഫ് ഭരണകാലത്തെ മുഖ്യമന്ത്രി വി. എസ്സ്. അച്ചുതാനന്ദന്റെ മകന്‍ അരുണ്കുമാറുമായി അഭേദ്യബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം ഹോട്ടലുകളില്‍ ഒളിക്യാമറ വച്ച് പലരുടെയും കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി കോടികള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ബ്ലാക്ക്മെയില്‍ കേസില്‍ ഒരു പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്. ഒരു എന്‍. ആര്‍. ഐ വ്യവസായി ആണ് പരാതിക്കാരന്‍. ഇതിലെ പ്രധാനപ്രതിയായ റുക്‌സാനയുമൊത്ത് വൈറ്റിലയ്ക്ക് സമീപത്തെ ഹോട്ടല്‍ മുറിയിലെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപയാണ് ബ്ലാക്ക്മെയില്‍ സംഘം ആവശ്യപ്പെട്ടത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എം. എല്‍. എ. ക്വോര്‍ട്ടേഴ്‌സ് സാധാരണ ജനത്തിന് ഒരു ബാലികേറാമല ആയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
fasal-gafoor-1അടുത്ത ഇനം കോഴയാണ്. ഉപ്പില്ലാത്ത കറിയുണ്ടോ എന്നപോലെയാണ് സംസ്ഥാനത്തെ ഭരണതലം. കോഴയുണ്ടോ എന്തും നടക്കും ഇല്ലെങ്കിലോ സ്വാഹ. ഒന്നും നടക്കില്ല. ഏറ്റവും ഒടുവിലത്തെ കോഴ വിവാദം വിദ്യാഭ്യാസ കച്ചവടമാണ്. കോഴവിവാദത്തില്‍ ഭരണ കക്ഷിയിലെ പ്രമുഖര്‍ പോലും ആരോപണം ഉയിക്കുമ്പോള്‍ എന്താ ചെയ്ക. സംസ്ഥാനത്ത് പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതില്‍ വന്‍ കോഴകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ഭരണകക്ഷിയിലെ പ്രമുഖനും വിദ്യാഭ്യാസം കൈകാര്യം ചെയ്യു മന്ത്രിയുടെ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കോഴ വിവാദം കൊഴുകൊഴുത്തത്. പുതിയ പ്ലസ്ടു കോഴുസുകളും അനുവദിക്കാന്‍ ഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ കോഴ ചോദിച്ചതായാണ്  എം. ഇ. എസ്. സംസ്ഥാന പ്രസിഡന്റുകൂടിയായ ഡോ.ഫസല്‍ ഗഫൂര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനദണ്ഡം പാലിക്കാതെ സ്‌കൂളുകള്‍ അനുവദിച്ചത് റദ്ദാക്കണമൊണ് ഡോ. ഗഫൂര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍ പറയുന്നത്. ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസം ഒരു കച്ചവടമാണ്. അതു നേടുതിന് കോഴകള്‍ വാരി എറിയുന്നു. 1987 – 88ല്‍ ആകെ 315  എയ്ഡഡ് വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇത് 856 വിദ്യാലയങ്ങളായി ഉയര്‍ന്നു. സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളുടെ കാര്യത്തിലും കോഴ തന്നെ കോഴ. 2001-ല്‍ അധികാരത്തിലേറിയ ആന്റണി സര്‍ക്കാരാണ് സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ തുടക്കമിട്ടത്. കോളേജു തുടങ്ങാനുള്ള അനുമതി പത്രം ലഭിക്കുന്നതിന് അന്ന് വന്‍ കോഴകള്‍ നല്‍കുന്നതിന് പിന്നിലെ സംശയം തോന്നിയ അന്നത്തെ മുഖ്യമന്ത്രി ആന്റണി പറഞ്ഞത് ഒരു സ്വാശ്രയ കോളേജിന്റെ പേരിലും ഞാന്‍ ഒരു കലിചായ പോലും വാങ്ങിക്കുടിച്ചിട്ടില്ല എന്നാണ്. 2003-ല്‍ ആയിരുന്നു അത്. അപേക്ഷിക്കു എല്ലാവര്‍ക്കും അനുമതി നല്‍കാനായിരുന്നു തീരുമാനം. അപ്പോള്‍ പിന്നെ കോഴയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ഇതാണോ ഓരോ മുക്കിലും മൂലയിലും സ്വാശ്രയ എയ്ഡഡ് സ്‌കൂളുകള്‍. അവിടെ എന്തെങ്കിലും നേടണമെങ്കില്‍ പാര്‍ട്ടിയുടെ വകയായും സ്വന്തമായും കോഴപ്പണം വേണം. അത് ഒരു നിര്‍ബന്ധമായി മാറിയിരിക്കുന്നു. ഈ ആഴ്ചയില്‍ മലയാളികള്‍ക്ക് പ്രത്യേകിച്ചും പ്രവാസികള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയുണ്ട്. കേരളത്തില്‍ നോക്കുകൂലി വേണ്ടെന്ന് സി. പി. എം. പാര്‍ട്ടി എടുത്ത നിലപാട് സ്വാഗതാര്‍ഹം തന്നെ. തിരിച്ചടികള്‍ കിട്ടുമ്പോഴല്ലെ തങ്ങളുടെ തെറ്റുകള്‍ തിരുത്താനാകൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ സി. പി. എം അങ്ങനെ ഒരു പാഠം പഠിച്ചു. ജനങ്ങളെ ദ്രോഹിച്ചാല്‍ അവര്‍ ശിക്ഷിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പാഠമായിരിക്കട്ടെ.