കുംഭകോണം സ്‌കൂള്‍ തീപിടിത്തം:സ്‌കൂള്‍ സ്ഥാപകനും ഹെഡ്മിസ്ട്രസും അടക്കം 10 പ്രതികള്‍ കുറ്റക്കാര്‍

single-img
30 July 2014

edu-firesafe (1)തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിന് തീ പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും കെട്ടിടത്തിന്റെ ഉടമസ്ഥനുമടക്കം പത്തു പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂര്‍ കോടതി കണ്ടെത്തി.മൂന്ന് അദ്ധ്യാപകരടക്കം പതിനൊന്ന് പേരെ വെറുതെ വിട്ടു. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് വിധിക്കും.

2004 ജൂലായ് 16 നാണ് കൃഷ്ണാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തീപ്പിടിത്തം ഉണ്ടായത്. 200 ഓളം കുട്ടികള്‍ തീപ്പിടിത്തമുണ്ടായ സ്‌കൂളില്‍ ഉണ്ടായിരുന്നു.മരിച്ച കുട്ടികള്‍ എല്ലാവരും അഞ്ചിനും ഒമ്പതു വയസിനു ഇടയില്‍ പ്രായമുള്ളവരായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ തുനിയാതെ അദ്ധ്യാപകര്‍ ഓടിരക്ഷപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.