കുംഭകോണം സ്കൂൾ തീപിടിത്തം : സ്‌കൂള്‍ പ്രിന്‍സിപ്പലിനു ജീവപര്യന്തം

single-img
30 July 2014

edu-firesafe (1)ചെന്നൈ : തമിഴ്നാട്ടിലെ കുംഭകോണം തീപിടിത്തത്തില്‍ സ്കൂള്‍ കൂട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്‌കൂള്‍ മാനേജരെ 10 വര്‍ഷം തടവിനും തഞ്ചാവൂര്‍ ജില്ലാകോടതി ശിക്ഷിച്ചു. നേരത്തെ കേസില്‍ പ്രതികളായ ഹെഡ്മിസ്ട്രസ് അടക്കം 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയിരുന്നു.തഞ്ചാവൂര്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത് .

കുറ്റവാളികളായി പിടിക്കപ്പെട്ട 21 പേരില്‍ 3 ടീച്ചറും 8 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 11 പേരെ കോടതി നേരത്തെ വെറുതേ വിട്ടിരുന്നു .

2004 ജൂലൈ 16 ന് കുംഭകോണത്തെ ശ്രീ ക്രിഷ്ണാ പ്രൈമറി സ്കൂളില്‍ നടന്ന ധാരുണമായ സംഭവത്തില്‍ 94 കുട്ടികളാണു വെന്തുമരിച്ചത്.മരിച്ച കുട്ടികള്‍ എല്ലാവരും അഞ്ചിനും ഒമ്പതു വയസിനു ഇടയില്‍ പ്രായമുള്ളവരായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ തുനിയാതെ അദ്ധ്യാപകര്‍ ഓടിരക്ഷപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.